30 November Monday

ഇല്ലായ്‌മകൾ കടലിലൊഴുക്കി ചോമ്പാൽ

സജീവൻ ചോറോട്‌Updated: Monday Nov 23, 2020
 
ഒഞ്ചിയം
ബോട്ട് ജെട്ടിയില്ലാത്ത തുറമുഖമെന്ന ദുഷ്‌പേരായിരുന്നു ഇന്നലെ വരെ ചോമ്പാൽ ഹാർബറിന്‌. 150 ഇൻബേർഡ് വള്ളങ്ങളും മൂന്നുറോളം പരമ്പരാഗത വള്ളങ്ങളുമുള്ള ഹാർബറിൽ ബോട്ട് ജെട്ടി എന്ന ആവശ്യം സർക്കാർ യാഥാർഥ്യമാക്കുന്നതിന്റെ സന്തോഷത്തിലാണ്‌ തീരം. 10കോടിയിലേറെ രൂപയുടെ വികസനമാണ്‌ സംസ്ഥാന സർക്കാർ ഇവിടെ കൊണ്ടുവന്നത്‌. 4.8 കോടി രൂപ ചെലവിൽ ബെർത്തിങ്‌ ജെട്ടിയും 1.1 കോടി ചെലവിട്ടുള്ള ലോ ലെവൽ ജെട്ടിയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്‌. 
ഹാർബറിന്റെ അടിസ്ഥാന വികസനത്തിനായി റോഡുകളും അനുബന്ധ സംവിധാനങ്ങളും ഒരുങ്ങിയത്‌ തൊഴിൽ കേന്ദ്രത്തിന് ഉണർവേകി. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയായിരുന്നപ്പോൾ ഹാർബർ വികസനത്തിന് നൽകിയ നിവേദനങ്ങൾ ഒന്നും വെളിച്ചം കണ്ടിരുന്നില്ല. എൽഡിഎഫ്‌ സർക്കാർ വന്നയുടൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ  ഇവിടെ വന്നതോടെയാണ്‌ ഹാർബർ വികസനത്തിന് തുടക്കമായത്. സി കെ നാണു എംഎൽഎയുടെ ഫലപ്രദമായ ഇടപെടലും ഹാർബറിന് കരുത്തായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top