28 September Wednesday
ബോട്ടിൽ കപ്പലിടിച്ച സംഭവം

‘ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്’

മനാഫ് താഴത്ത്Updated: Friday Sep 23, 2022

ബോട്ടിലെ സ്രാങ്ക് സിൽവൈ ദാസൻ സംഭവങ്ങൾ വിവരിക്കുന്നു

ഫറോക്ക് 
"ഞങ്ങളുടെ ജീവൻ തിരിച്ചുകിട്ടിയത് എങ്ങനെയെന്ന് വിശ്വസിക്കാനാവുന്നില്ല,  നാലഞ്ച് ദിവസമായി രാപകലില്ലാതെ  ബോട്ടിന്റെ വീൽ ഹൗസിനുള്ളിലിരുന്ന്  വളയം പിടിച്ച്, ഒന്ന് കണ്ണടയ്ക്കാൻ മുകളിൽ കയറിക്കിടന്നതായിരുന്നു. ഈ സമയം വളയം പിടിച്ചത് ബോട്ടിലെ ഏറ്റവും പരിചയസമ്പന്നനായ ജോസഫ് എഡ്‌വിനായിരുന്നു.  പെട്ടെന്നായിരുന്നു എല്ലാവരും എടുത്തെറിയപ്പെട്ടത്’–- കപ്പലിടിച്ച്  തകർന്ന ബേപ്പൂരിലെ "അൽ നയീം’  ബോട്ടിലെ സ്രാങ്ക് കന്യാകുമാരി കൽക്കുളം സ്വദേശിയായ സിൽവൈ ദാസന്റെ വാക്കുകളാണിത്. ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ദാസനുൾപ്പെടെയുള്ളവർ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്‌. ബേപ്പൂരിൽനിന്ന്‌ 17ന് വൈകിട്ടാണ മീൻപിടിത്തത്തിന് പോയത്.  
വ്യാഴം വൈകിട്ട് ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിച്ച ബോട്ടിൽനിന്നും പരിക്കേറ്റ നാലുപേരെയും ഉടൻ  ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ബേപ്പൂർ ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ്‌ സി എം കെ  മുജീബ്, സെക്രട്ടറി ടി മൊയ്തീൻ കോയ , മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു നേതാവ് സി പി ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.   സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി രാധാ ഗോപി തൊഴിലാളികളെ സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top