16 October Saturday

നാലരലക്ഷം പേരെ 
ഡിവൈഎഫ്‌ഐ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
കോഴിക്കോട്‌
‘പുതിയ കേരളം, പുരോഗമന യുവത്വം’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ അംഗത്വ ക്യാമ്പയിന്‌ തുടക്കം. നാലരലക്ഷം യുവാക്കളെ  ഡിവൈഎഫ്‌ഐ അംഗങ്ങളാക്കും. 
നടൻ വിജിലേഷ് കാരയാടിന് അംഗത്വം നൽകി ജില്ലാ ക്യാമ്പയിന്‌ തുടക്കമായി.
ജില്ലാ സെക്രട്ടറി വി വസീഫ്‌ ഉദ്‌ഘാടനംചെയ്‌തു. 
പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി ഷൈജു, ടി കെ സുമേഷ് എന്നിവർ സംസാരിച്ചു. 
ബി പി ബബീഷ് സ്വാഗതവും കെ അബിനീഷ് നന്ദിയും പറഞ്ഞു. സി എം രതീഷ്, എൻ ബിജീഷ്, എ എൻ പ്രതീഷ്, കെ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top