31 October Saturday

ജില്ലയിലെങ്ങും യുവജന രോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മൊഫ്യൂസിൽ‌ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ ഡിവൈഎഫ്‌ഐ യുവജന പ്രതിഷേധം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
"എന്തിന് കൊന്നു കോൺഗ്രസ്സേ, കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ’ ജില്ലയിലെങ്ങും യുവജന പ്രതിഷേധം. ആശയത്തെ നേരിടേണ്ടത്‌ കൊലപാതകത്തിലൂടെയല്ലെന്ന ശബ്ദമുയർത്തിയ കൂട്ടായ്‌മകളിലെങ്ങും പ്രതിഷേധമിരമ്പി. 2500 കേന്ദ്രങ്ങളിലായാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധം നടന്നത്‌. കോഴിക്കോട്‌ മൊഫ്യൂസിൽ‌ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ നടന്ന പ്രതിഷേധം അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ചരിത്രം പരിശോധിച്ചാൽ  കോൺഗ്രസ് നടത്തിയ കൊലപാതകങ്ങൾ എത്രയുണ്ടെന്ന്‌ മനസ്സിലാവും. അതിപ്പോഴും തുടരുകയാണ്. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരായതിന്റെ പേരിൽ കൊല്ലപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പി ശിവപ്രസാദ് അധ്യക്ഷനായി. വി വസീഫ്, കെ  അരുൺ, ആർ ഷാജി, യാസിർ അഹമ്മദ്, ഫഹദ് ഖാൻ എന്നിവർ സംസാരിച്ചു. സൗത്ത് ബ്ലോക്കിലെ മാത്തറ യൂണിറ്റിൽ ജില്ലാ സെക്രട്ടറി വി വസീഫ്, കുന്നമംഗലം ബ്ലോക്കിലെ പുതിയ സ്റ്റാൻഡ് പരിസരത്ത് പ്രസിഡന്റ് എൽ ജി ലിജീഷ്, ബാലുശേരി ബ്ലോക്കിലെ പനായി യൂണിറ്റിൽ പി സി ഷൈജു, പേരാമ്പ്ര ബ്ലോക്കിലെ ടൗൺ യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ് എന്നിവർ ഉദ്ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top