17 July Wednesday

കാര്‍ കടയിലേക്ക് ഇടിച്ചുകയറി കട തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
നാദാപുരം
സംസ്ഥാന പാതയില്‍ കല്ലാച്ചി സിവില്‍ സ്റ്റേഷന്‍ റോഡിന് സമീപം കാര്‍ കടയിലേക്ക് ഇടിച്ച് കയറി കട തകര്‍ന്നു.പയന്തോങ്‌ സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള ബെല്‍ക്കോ ബാറ്ററി കടയിലേക്കാണ് വളയം ചെറുമോത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 2237 കാറാണ് ഇടിച്ച് കയറിയത്. 
ശനിയാഴ്ച്ച അർധരാത്രിയാണ്‌ അപകടം.
ചേലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ കടയിലേക്ക് പാഞ്ഞ് കയറി ഷട്ടറിലിടിക്കുകയായിരുന്നു.കടക്കുള്ളിലെ ഗ്ലാസ് തകരുകയും വില്‍പ്പനക്ക്‌ സൂക്ഷിച്ച ബാറ്ററികള്‍ തകരുകയും ചെയ്തു.5000 ല്‍ പരം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top