02 October Monday

പെരുവില്ലി പൊതുവിതരണ കേന്ദ്രം ഇനി കെ സ്റ്റോർ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

പെരുവില്ലി പൊതുവിതരണ കേന്ദ്രം കെ സ്റ്റോറായി മാറ്റിയതിന്റെയും താലൂക്കിൽ ‘ഒപ്പം' പദ്ധതി ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനം ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ നാസർ നിർവഹിക്കുന്നു

താമരശേരി
താലൂക്കിലെ പെരുവില്ലി പൊതുവിതരണ കേന്ദ്രം കെ സ്റ്റോറായി  മാറ്റിയതിന്റെയും താലൂക്കിൽ ‘ഒപ്പം' പദ്ധതി ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനം  ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ നാസർ നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി മഹ്‌റൂഫ്, പഞ്ചായത്ത് അംഗങ്ങളായ കെ പി  രജിത, രാധാമണി, പി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. 
കെ സ്റ്റോറിൽ ഓൺലൈൻ–-എടിഎം സേവനങ്ങളും മിൽമ, സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ, ചോട്ടുഗ്യാസ് (5 കിലോഗ്രാം തൂക്കമുള്ള ഗ്യാസ് സിലിണ്ടർ) എന്നിവയും ലഭ്യമാകും.  10,000 രൂപയിൽ താഴെയുള്ള ബാങ്കിങ് ഇടപാടുകളും നടത്താം. താലൂക്ക് സപ്ലൈ ഓഫീസർ ലളിതാഭായ് സ്വാഗതവും അസിസ്റ്റന്റ്‌ താലൂക്ക് സപ്ലൈ ഓഫീസർ മോഹൻകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top