25 May Monday

കോഫീ ഹൗസ്‌ അടപ്പിക്കൽ; ആസൂത്രിതമെന്ന്‌ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കോഴിക്കോട്
കോർപറേഷൻ ഓഫീസിന് സമീപത്തെ ഇന്ത്യൻ കോഫീ ഹൗസ് അടപ്പിച്ചതിന് പിന്നിൽ ആസൂത്രിത നീക്കമെന്ന് ആരോപണം. കോവിഡ്‌ പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച് ഭക്ഷണം നൽകിയെന്ന വാർത്തയെ തുടർന്നാണ്‌ വെള്ളിയാഴ്‌ച പൊലീസ്‌ നടപടിയെടുത്തത്‌. ചില ഹോട്ടലുകാരുടെ ഗൂഢാലോചനയാണ്‌‌ ഇതിനു പിന്നിലെന്ന്‌‌ കോഫീഹൗസ്‌ അധികൃതർ പറയുന്നു‌.
കോർപറേഷൻ ജീവനക്കാർക്കേ ഇവിടെ ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ. പൊതുജനങ്ങൾക്ക്‌ പാർസലായി ഭക്ഷണം നൽകും. പകൽ ഒന്നു മുതൽ രണ്ട് വരെയാണ്‌ ജീവനക്കാർ ഭക്ഷണം കഴിക്കുന്നത്‌‌. 
ജീവനക്കാർക്കൊപ്പം അഞ്ചംഗ സംഘം നുഴഞ്ഞുകയറി. ജീവനക്കാരെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇവർ അകത്തെത്തിയത്‌. മാസ്‌ക്‌ ധരിച്ചതിനാൽ ആളെ മനസ്സിലായില്ല. ഈ സമയം ദൃശ്യം പകർത്താൻ ചാനൽ പ്രവർത്തകരെത്തി. മാധ്യമങ്ങളോട്‌ കാര്യങ്ങൾ വിശദീകരിച്ചത്‌ ഈ സംഘമാണ്‌. കോഫീ ഹൗസിനെ തകർക്കാനും സർക്കാരിനെയും കോർപറേഷനെയും കരിവാരിത്തേക്കാനുമുള്ള ശ്രമമാണ്‌ നടന്നതെന്ന്‌ അധികൃതർ അറിയിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന്‌ കോർപറേഷൻ ജീവനക്കാരും പറയുന്നു.
 ഭക്ഷണം കഴിക്കാനെത്തിയ വിശ്വനാഥൻ, ശക്തിധരൻ, ഫസൽ, മുഹമ്മദ് സഫ്‌വാൻ, രാജേഷ് എന്നിവർക്കെതിരെയും കോഫീ ഹൗസ് മാനേജർക്കെതിരെയും പകർച്ചവ്യാധി നിരോധന നിമയപ്രകാരം ടൗൺ പൊലീസ് കേസെടുത്തു. സംഭവത്തിലെ ​ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ്  അറിയിച്ചു. പെരുന്നാൾ അവധിക്ക്‌ ശേഷം തിങ്കളാഴ്‌ച കോഫീഹൗസ്‌ തുറന്ന്‌ പ്രവർത്തിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top