27 May Wednesday

അടിയന്തര സാഹചര്യം നേരിടാന്‍ 31 കെയര്‍ സെന്ററുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കോഴിക്കോട്‌ 
കോവിഡ്19  പശ്‌ചാത്തലത്തിൽ  31 സ്ഥാപനങ്ങളെ കൊറോണ കെയർ സെന്ററുകളായി പ്രഖ്യാപിച്ചതായി  കലക്ടർ സാംബശിവറാവു അറിയിച്ചു.  അടിയന്തര സാഹചര്യം  നേരിടുന്നതിനുള്ള  മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കൂടുതൽ സെന്ററുകൾ ഒരുക്കുന്നത്. 
ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാ ഭരണകേന്ദ്രം ഏറ്റെടുക്കും.  സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സെന്ററുകൾ നിശ്ചയിച്ചാണ് പ്രവേശനം ക്രമീകരിക്കുക. ജില്ലയിലെ വിവിധ സ്‌കൂളുകൾ, കോളേജുകൾ, സ്വകാര്യ ലോഡ്ജുകൾ, റിസോർട്ടുകൾ, ഗവ. ട്രെയിനിങ്‌ സ്ഥാപനങ്ങൾ തുടങ്ങിയവയാണ്‌ കെയർ സെന്ററുകളാക്കി മാറ്റുക. 
കോഴിക്കോട് താലൂക്കിൽ കൊറോണ കെയർ സെന്ററിന്റെ നോഡൽ ഓഫീസർ  റവന്യൂ ഡിവിഷണൽ മജിസ്ട്രേട്ട്‌ സബ് കലക്ടർ ജി പ്രിയങ്ക, വടകര താലൂക്കിൽ ഡെപ്യൂട്ടി കലക്ടർ ജനിൽ കുമാർ, കൊയിലാണ്ടി താലൂക്കിൽ വടകര ആർഡിഒ ആൻഡ് സബ് ഡിവിഷണൽ മജിസ്‌ട്രേട്ട്‌ വി അബ്ദുറഹ്മാൻ, താമരശേരി താലൂക്കിൽ ഡെപ്യൂട്ടി കലക്ടർ സി ബിജു എന്നിവർക്കാണ് ചുമതല. 
കെയർ സെന്ററുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാൻ നോഡൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്‌  മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ
പ്രധാന വാർത്തകൾ
 Top