കോഴിക്കോട്
നവകേരള സൃഷ്ടിയുടെ ഭാഗമായി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റിന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം. കാർഷിക, ചെറുകിട വ്യവസായ മേഖലകളുടെ പുരോഗതിക്ക് പ്രാധാന്യം നൽകിയുള്ളതാണ് ബജറ്റ്. 263,98,28,491 രൂപ വരവും, 256,32,57,000 രൂപ ചെലവും, 7,65,71,491 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം, മത്സ്യമേഖല, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, കുടിവെള്ളം, വനിതാ–-ശിശു സംരക്ഷണം, വയോജന ക്ഷേമം, ഭിന്നശേഷി ക്ഷേമം, കലാ–-സാംസ്കാരികം, ഭവന നിർമാണം, ആരോഗ്യം, പൊതുമരാമത്ത്, പട്ടികജാതി –- വർഗ വികസനം തുടങ്ങി എല്ലാ മേഖലകളുടെയും അടിസ്ഥാന വികസനത്തിനുള്ള പദ്ധതികൾക്കാണ് ബജറ്റിൽ ഊന്നൽ. 2020–- -21 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റും ഒപ്പം അവതരിപ്പിച്ചു.
യോഗത്തിൽ പ്രസിഡന്റ് കാനത്തിൽ ജമീല അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഷീജ ശശി, കെ വി റീന, പി സുരേന്ദ്രൻ, സി എം യശോദ എന്നിവരും, അംഗങ്ങളായ പി പി പ്രേമ, അംബിക മംഗലത്ത്, ബോസ് ജേക്കബ്, നാസർ എസ്റ്റേറ്റ് മുക്ക്, രാജീവ് പെരുമൺപുറ, പി ഗവാസ്, എം ധനീഷ്ലാൽ, പി ടി എം ഷറഫുന്നീസ, ഐ പി രാജേഷ്, മുക്കം മുഹമ്മദ്, സി എം ബാബു, വി പി ദുൽഖിഫിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..