28 February Sunday

ജനതാദൾ(യു‌)എൽഡിഎഫിനൊപ്പം

സ്വന്തം ലേഖകന്‍Updated: Tuesday Feb 23, 2021
 
കോഴിക്കോട്‌
ജനതാദൾ(യുണൈറ്റഡ്‌) സംസ്ഥാന ഘടകം എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ വിജയത്തിനായി പ്രവർത്തിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എ എസ്‌ രാധാകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
  എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിൽ സജീവമായി പങ്കെടുക്കും. എൽഡിഎഫിന്റെ തുടർഭരണത്തിനായി പരമാവധി ശ്രമിക്കും. ബിജെപിയുടെ ജനവിരുദ്ധ നിലപാടുകളാണ് നിലപാടുമാറ്റത്തിന്‌ കാരണം. കേന്ദ്രസർക്കാർ കർഷകദ്രോഹ നടപടികൾ‌ തുടരുകയാണ്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കൂട്ടുന്നു. ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാൻ നടപടിയെടുക്കുന്നില്ല. കെ സുരേന്ദ്രൻ നയിക്കുന്നത്‌ പരാജയ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ ജയകുമാർ എഴുത്തുപള്ളി, കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കെ പി സനൽകുമാർ, ജനറൽ സെക്രട്ടറി ഹമീദ്‌ നടുവണ്ണൂർ, യുവജനത സംസ്ഥാന പ്രസിഡന്റ്‌ റിയാസ്‌ മുഹമ്മദ്‌, ജില്ലാ പ്രസിഡന്റ്‌ ഷംജിത്‌ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top