26 June Wednesday

പൊലീസിന‌് കലാരംഗത്തും അവസരം നൽകണം: മന്ത്രി വി എസ‌് സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

പൊലീസ്‌ കലാമേളയും കുടുംബസംഗമവും മന്ത്രി വി എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട‌്
പൊലീസുകാർക്ക‌്  കായിക മേഖലയോടൊപ്പം കലാരംഗത്തും ഡിപ്പാർട്ട‌്മെന്റിൽനിന്ന‌് അവസരം കിട്ടണമെന്ന‌് മന്ത്രി വി എസ‌് സുനിൽ കുമാർ പറഞ്ഞു. കേരള പൊലീസ‌് അസോസിയേഷനും കേരള പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷനും സംഘടിപ്പിച്ച പൊലീസ‌്  കലാമേളയും കുടുംബസംഗമവും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ മാനസിക സംഘർഷം അനുഭവിക്കുന്നവരാണ‌് പൊലീസുകാർ. 
മാനസികാരോഗ്യം വർധിപ്പിക്കാൻ കലാമേഖലയിലെ പങ്കാളിത്തംകൊണ്ടാവും. കായിക പ്രവർത്തനങ്ങൾക്ക‌് നിരവധി അവസരങ്ങൾ അവർക്ക‌് ലഭിക്കുന്നുണ്ട‌്. അതിനൊപ്പം കലാമേഖലയിലും അവസരങ്ങൾ ലഭ്യമാക്കിയാൽ അവരുടെ പ്രവർത്തന രീതിയിൽ കൂടുതൽ മികവുണ്ടാവും. കലയ‌്ക്ക‌് കാക്കി തടസ്സമല്ല. കാലത്തിനനുസരിച്ച‌് സൗകര്യത്തിലും സേവനത്തിലും പൊലീസ‌് നവീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 
സംവിധായകൻ ആഷിഖ‌് അബു മുഖ്യാതിഥിയായി.
 കെ വിവേകാനന്ദൻ അധ്യക്ഷനായി. സിറ്റി പൊലീസ‌് കമീഷണർ സഞ്ജയ‌് കുമാർ ഗുരുദിൻ, എ കെ ജമാലുദ്ദീൻ, വൈ അശോകൻ, എ ജെ ബാബു, എ വി പ്രദീപ‌്, എം വി സുരേഷ‌് ബാബു, ടി എസ‌് ബൈജു, കെ പി ഭാസ‌്കരൻ എന്നിവർ സംസാരിച്ചു. ജി എസ‌് ശ്രീജിഷ‌് സ്വാഗതവും  പി ദീപു നന്ദിയും പറഞ്ഞു. പ്രേമൻ മുചുകുന്ന‌്, ഉമേഷ‌് വള്ളിക്കുന്ന‌്, മഹേഷ‌് തുടങ്ങിയവരെ 
ആദരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top