28 November Saturday

നാട്‌ പ്രചാരണച്ചൂടിലേക്ക്‌

സ്വന്തം ലേഖകന്‍Updated: Sunday Nov 22, 2020
 
കോഴിക്കോട്‌
നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞതോടെ തെരഞ്ഞെടുപ്പുരംഗം ഉണർന്നു‌. ചിഹ്നം ആലേഖനംചെയ്‌ത പോസ്‌റ്ററുകൾ നിരന്നുതുടങ്ങി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23നാണ്‌. ഡമ്മി സ്ഥാനാർഥികളും മറ്റും പിൻവാങ്ങുന്നതോടെ ചിത്രം വ്യക്തമാകും. ആദ്യ റൗണ്ടിൽ സ്ഥാനാർഥി പ്രഖ്യാപനം വേഗം പൂർത്തിയാക്കി പ്രചാരണം തുടങ്ങിയ എൽഡിഎഫ്‌ രണ്ടാംഘട്ടത്തിലും ചിട്ടയായ പ്രവർത്തനത്തിലൂടെ മുന്നേറുകയാണ്‌.
കോർപറേഷൻ, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്തുകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വാർഡ്‌ തല കൺവൻഷനുകൾ എൽഡിഎഫ്‌ പൂർത്തിയാക്കി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ കുടുംബസദസ്സുകളിലൂടെ പരമാവധി വോട്ടർമാരിലേക്ക്‌ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സന്ദേശം പകരാനാണ്‌ എൽഡിഎഫ്‌ ശ്രമിക്കുന്നത്‌.
സ്ഥാനാർഥികൾ സ്‌ക്വാഡിനൊപ്പം ‌ വീടുകൾ കയറിയിറങ്ങുന്നു. മാസ്‌ക്‌ ധരിച്ച്‌ അഞ്ചിൽ കൂടാത്ത സംഘങ്ങളായാണ്‌ സ്‌ക്വാഡുകൾ. ആലിംഗനവും ഹസ്‌തദാനവും ഒഴിവാക്കി വേറിട്ട്‌ പ്രചാരണ രീതിയാണെങ്ങും. പരിചയപ്പെടുത്തലും ഇതോടൊപ്പം നടന്നുവരുന്നു. ഗ്രാമപഞ്ചായത്തുകളിൽ ഒരാൾക്ക്‌ മൂന്ന്‌ വോട്ടുണ്ട്‌. ത്രിതല വോട്ടിങ്‌ രീതി   എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പരിപാടികളും അനുഭവിക്കാത്തവരായി ആരുമില്ല. അതിനാൽ പ്രചാരണത്തിൽ ഇത്‌ വിശദീകരിക്കൽ എളുപ്പമാണ്‌. യുഡിഎഫിന്റെയും ബിജെപിയുടെയും കപട രാഷ്ട്രീയം തുറന്നുകാണിച്ച്‌ ജനങ്ങളെ  ബോധവൽക്കരിക്കാനും എൽഡിഎഫ്‌ ശ്രദ്ധചെലുത്തുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സർക്കാരിന്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കലാണ്‌ ഗൂഢ ലക്ഷ്യം. ഇതിന്‌ യുഡിഎഫ്‌ കൂട്ടുനിൽക്കുന്നു. ഇവർ തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാണിക്കുന്നുണ്ട്‌ എൽഡിഎഫ്‌. അതോടൊപ്പം ജമാഅത്തെ ഇസ്ലാമിപോലുള്ള വർഗീയ സംഘടനകളുമായുള്ള യുഡിഎഫ്‌ സഖ്യവും ചർച്ചാവിഷയമാക്കുന്നു.
യുഡിഎഫ്‌ ക്യാമ്പ്‌  വിമത ശല്യത്തിൽ ഉഴറുകയാണ്‌. 23നകം ഇതിൽ പരമാവധി പിന്തിരിപ്പിക്കാൻ പ്രലോഭനങ്ങളുമായി കോൺഗ്രസ്‌–- ലീഗ്‌ നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു. വെൽഫെയർ പാർടിക്കുവേണ്ടി സീറ്റുകൾ വിട്ടുനൽകി വർഗീത‌ക്ക്‌ കുടപിടിക്കുന്നതിനെതിരെ മുക്കം അടക്കമുള്ള നഗരസഭകളിൽ കോൺഗ്രസ്‌ ബദൽ സ്ഥാനാർഥികളെയിറക്കി പ്രചാരണം തുടങ്ങി. ഇത്‌ യുഡിഎഫ്‌ ക്യാമ്പുകളെ അസ്വസ്ഥമാക്കി. ഇത്‌ മറികടക്കാൻ ബിജെപിയുമായി രഹസ്യബാന്ധവത്തിനാണ്‌ യുഡിഎഫ്‌ നീക്കം.
കോർപറേഷനിൽ നാല്‌ വാർഡുകളിൽ കോൺഗ്രസ്‌ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതർ രംഗത്തുണ്ട്‌. ചേവായൂർ, പാളയം, വലിയങ്ങാടി, പുഞ്ചപ്പാടം വാർഡുകളിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top