15 November Friday

വർണവിസ്‌മയവുമായി വീണ്ടും ഋതുപർണ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
അത്തോളി
പെയിന്റിങ്ങിൽ വർണവിസ്മയം തീർത്ത് ഋതുപർണ പി രാജീവ് ഈവർഷവും സംസ്ഥാനമേളയിലേക്ക്. നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ഋതുപർണക്ക്‌ ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയമേളയിൽ ഫാബ്രിക് പെയിന്റിങ്‌ മത്സരത്തിലാണ് ഒന്നാം സ്ഥാനം. നാലാം ക്ലാസുമുതൽ തുടർച്ചയായി ജില്ലാമത്സരത്തിൽ പങ്കെടുക്കുന്ന ഈ മിടുക്കി ആറാം ക്ലാസുമുതൽ കഴിഞ്ഞവർഷംവരെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് വിജയം നേടി.    രണ്ടുവർഷം ഡിജിറ്റൽ പെയിന്റിങ്ങിലും സംസ്ഥാന  മത്സര 
 വിജയിയായിരുന്നു. 2018ലെ സംസ്ഥാനമേളയിൽ ഫാബ്രിക് പെയിന്റിങ്ങിൽ ഒന്നാം സ്ഥാനവും ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.   2016ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജലച്ചായ മത്സരത്തിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്‌.  നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാധ്യാപകൻ കെ സി രാജീവന്റെ മകളാണ്. 

 

പ്രധാന വാർത്തകൾ
 Top