24 October Thursday

ചരിത്രരചനാ ശിൽപ്പശാല സംഘടിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019
 
കോഴിക്കോട്‌
കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കമ്യൂണിസ്റ്റ് പാർടി ജില്ലാതല ചരിത്രരചനാ ശിൽപ്പശാല നടത്തി. പാർടി ചരിത്രത്തിന്റെ നാലാം വോള്യം തയ്യാറാക്കാനുള്ള വിവരശേഖരണവും പഠന ഗവേഷണ ഗ്രൂപ്പുകൾക്കുള്ള മാർഗനിർദേശങ്ങളും ചരിത്രകാരൻ ഡോ. കെ എൻ ഗണേശ്‌ അവതരിപ്പിച്ചു. എ കെ ശ്രീധരൻ അധ്യക്ഷനായി. വി എ എൻ നമ്പൂതിരി, കോരപ്പൻ, എം- മുരളീധരൻ, ബാലൻ, അശോകൻ, കെ സി വേലായുധൻ, കെ കെ ഹനീഫ, എ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഗവേഷണ കേന്ദ്രം ഡയറക്ടർ  കെ ടി കുഞ്ഞിക്കണ്ണൻ ചർച്ച  ക്രോഡീകരിച്ചു.  
 1964 മുതൽ 2019 വരെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളും സിപിഐ എമ്മിന്റെയും  വർഗ ബഹുജന പ്രസ്ഥാനങ്ങളുടെയും വളർച്ചയും ജനകീയ സ്വാധീനവും വെല്ലുവിളികളും പരിശോധിച്ച് രേഖപ്പെടുത്തും. അതിനാവശ്യമായ പ്രവർത്തനങ്ങൾക്കായി എരിയാ തലത്തിൽ ഒക്ടോബർ പത്തിനകം ശിൽപ്പശാലകൾ സംഘടിപ്പിക്കും. ജില്ലാതലത്തിൽ മഹിളാ യുവജന വിദ്യാർഥി സാംസ്‌കാരിക പ്രവർത്തകരുടെ ശിൽപ്പശാലകളും നടത്തും. ജനകീയ ചരിത്രരചനയാണ് ഉദ്ദേശിക്കുന്നത്.
പ്രധാന വാർത്തകൾ
 Top