13 August Saturday

മലയോരത്തെ സ്കൂളുകളിൽ 
തിളക്കമാർന്ന വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022
മുക്കം
ഹയർ സെക്കൻഡറി പരീക്ഷയിൽ മലയോരത്തെ വിദ്യാലയങ്ങളിൽ മിന്നും ജയം. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ 180 പേരിൽ 176 പേർ വിജയിച്ചു. കൊമേഴ്സിൽ എ വൃന്ദ 1200ൽ 1200 മാർക്കും നേടി. ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ 357 കുട്ടികൾ പരീക്ഷ എഴുതിയതിൽ 348 പേർ വിജയിച്ചു. 74 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സയൻസ് വിദ്യാർഥി എസ് സിദാൻ 1200ൽ 1200 മാർക്കും നേടി. 
കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ 120 പേർ പരീക്ഷ എഴുതിയതിൽ 119 പേർ വിജയിച്ചു. 15 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും ലഭിച്ചു. തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ പരീക്ഷ എഴുതിയ 116 പേരിൽ 113 പേർ വിജയിച്ചു. ഏഴുപേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 111 പേർ പരീക്ഷ എഴുതിയ തിൽ 88 പേർ വിജയിച്ചു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്‌കൂളിൽ 178 പേരിൽ 168 പേർ ജയിച്ചു. 22 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top