03 August Tuesday

ബുദ്ധിപരിമിതിയുള്ള 
കുട്ടികള്‍ക്ക് ഒരുകോടിയുടെ പഠനോപകരണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കോഴിക്കോട്‌
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് ഒരു കോടി രൂപയുടെ പഠന കിറ്റുകൾ സമഗ്രശിക്ഷാ കോഴിക്കോട് നൽകും. പഠനകിറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് 28ന് വൈകിട്ട് നാലിന്‌ നടക്കാവ് ജിവിഎച്ച്എസ്എസിൽ നിർവഹിക്കും. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സിഡിഎംആർപി പ്രോജക്ടിന്റെയും സെക്കന്തരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഇന്റലക്ച്വൽ ഡിസെബിലിറ്റീസിന്റെയും
സഹായത്തോടെയാണ് പഠനകിറ്റുകൾ വിതരണം ചെയ്യുന്നതെന്ന്‌  ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം അറിയിച്ചു. 
കുട്ടികളുടെ പ്രായം, പരിമിതിയുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയ നാലു വ്യത്യസ്ത തരം പഠനോപകരണ കിറ്റുകളാണ് നൽകുക. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വീടുകളിൽനിന്ന് പരിശീലനം നൽകാൻ സഹായകരമായ 22 പരിശീലന സഹായ ഉപകരണങ്ങൾ ഓരോ കിറ്റിലുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top