25 July Sunday

കോട്ടൂരിൽ 
ആംബുലൻസ് വാങ്ങാൻ
അധ്യാപക കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
ബാലുശേരി
 മഹാമാരി  നാടിനെ പ്രതിസന്ധിയിലാക്കുമ്പോൾ നേരിടാനുള്ള സംവിധാനമൊരുക്കുന്നതിന് കോട്ടൂർ പഞ്ചായത്തിന്റെ  മാതൃകാപദ്ധതിക്ക്‌  പഞ്ചായത്തിലെ അധ്യാപകർ കൈകോർക്കുന്നു. പഞ്ചായത്തിൽ കോവിഡ്‌  രോഗബാധയുള്ളവരെയും ലക്ഷണങ്ങളുള്ളവരെയും എഫ്എൽടിസികളിലും ആശുപത്രികളിലും എത്തിക്കുന്നതിന്‌  ആംബുലൻസ് വാങ്ങിനൽകാനുള്ള ചലഞ്ച് ഏറ്റെടുത്തിരിക്കയാണ് അധ്യാപക സമൂഹം. സർവകക്ഷി പ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിർദേശം പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിൽ വന്നപ്പോൾ എല്ലാ അധ്യാപക സംഘടനകളും ഇതിന്‌  പിന്തുണ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 16 സ്കൂളുകളിൽ  വിഭവ സമാഹരണം നടത്തും.  വിരമിച്ച അധ്യാപകരുടെ   സഹകരണംകൂടി തേടും.
12 ലക്ഷം രൂപ ചെലവുവരുന്ന ആംബുലൻസ് വാങ്ങുന്നതിനുള്ള പ്രാഥമിക നടപടി പഞ്ചായത്ത് ഭരണസമിതി തുടങ്ങി. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ   സ്ക്വാഡുകൾ രൂപീകരിച്ചതായും, ജൂലൈ പത്തിനകം ധനസമാഹരണം  പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ സി എച്ച് സുരേഷ് അറിയിച്ചു. അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന സംഘാടക സമിതിയാണ്‌ നേതൃത്വംനൽകുന്നത്.
ആർ കെ ഫിബിൻലാൽ ചെയർമാനും സി കെ വിനോദൻ കൺവീനറുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top