17 June Monday

വോട്ടെണ്ണൽ: ട്രയൽ റൺ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

കോഴിക്കോട‌്
വോട്ടെണ്ണുന്നതിന്റെ ട്രയൽ റൺ വരണാധികാരിയായ  കലക്ടർ സാംബശിവറാവുവിന്റെ നേതൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രമായ വെളളിമാട്കുന്ന് ജെഡിടിയിൽ നടത്തി. ഓരോ വോട്ടിങ‌് മെഷീനിലെയും ഓരോ റൗണ്ടിലേയും എണ്ണിയ വോട്ടുകൾ ട്രെൻഡ്, സുവിധ എന്നീ വെബ്  ആപ്ലിക്കേഷനുകളിൽ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്ന രീതിയാണ് ട്രയൽ റണ്ണിൽ പരിശോധിച്ചത്. വരണാധികാരിയുടെ നേതൃത്വത്തിൽ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 14 ഉപവരണാധികാരികളും അവരുടെ കൗണ്ടിങ‌് ഹാളുകളിൽനിന്ന് വോട്ടു കണക്കുകൾ സുവിധ, ട്രെൻഡ‌് എന്നിവയിലേക്ക് എന്റർ ചെയ്തു.  വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടക്കുന്നതിന് ഉദ്യോഗസ്ഥർക്കുളള പ്രായോഗിക പരിശീലനമാണ‌് ട്രയൽ റൺ. വോട്ടിങ‌് മെഷീൻ ഉപയോഗിക്കാതെ ഓരോ സ്ഥാനാർഥിക്കും നേരത്തെ തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഡാറ്റ എന്റർ ചെയ്തായിരുന്നു ട്രയൽ.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top