30 May Saturday

വിർച്വൽ ട്രെയിനിങ്ങിൽ വയനാടൻ മാതൃക: പരിശീലനം നൽകിയത് 991 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൽപ്പറ്റ
കോവിഡ്-19 രോഗബാധ വ്യാപകമായി റിപോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ പരിശീലനം ഓലൈനാക്കി ജില്ലയിലെ കൊറോണ പ്രിവൻഷൻ വിങ്. കോറോണ വൈറസ് കട്രോൾ ടീമിന്റെ ഭാഗമായ ട്രെയിനിങ് ആൻഡ്‌ അവേർനസ് ജനറേഷൻ വിങിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രവർത്തനം. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തിയാണ് വിർച്വൽ ട്രെയിനിങ് ടീമിന്റെ ഇടപെടൽ. ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോവിഡ്-19 അവബോധ പരിശീലനവും സംശയനിവാരണവും ഓലൈനാക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷാണ് മാസ്റ്റർ ട്രെയിനർ. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ഇത്തരം ഗ്രൂപ്പിലേക്ക് അംഗങ്ങളുടെ സമയക്രമം അനുസരിച്ച് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മാസ്റ്റർ ട്രെയിനറെ ആഡ് ചെയ്യുകയാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. . ഈ സമയം അംഗങ്ങളെല്ലാം ഓലൈനിൽ ഉണ്ടായിരിക്കണം. തുടർന്ന്‌ കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലവും എടുക്കേണ്ട മുൻകരുതലുകളും മാസ്റ്റർ ട്രെയിനർ ശബ്ദസന്ദേശമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. അംഗങ്ങൾക്ക് സംശയങ്ങൾ എഴുതി ചോദിക്കാം. ഇതിനുള്ള വിശദീകരണത്തിനു ശേഷം അംഗങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകി ഗ്രൂപ്പിൽ നിന്ന്‌ എക്‌സിറ്റ് ആവുകയാണ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ദുരന്തനിവാരണ സേന, നെഹ്‌റുയുവകേന്ദ്ര വളണ്ടിയർമാർ, പൾസ് എമർജൻസി മെഡിക്കൽ ടീം, റെഡ്‌ക്രോസ് സൊസൈറ്റി, പഞ്ചായത്ത് പ്രസിഡന്റ്- സെക്രട്ടറിമാർ, പാരാലീഗൽ വോളന്റിയർമാർ, സാമൂഹികനീതി വകുപ്പിന്റെ സ്‌കൂൾ കൗസർമാർ, യുവജനസംഘടനകൾ തുടങ്ങി നിരവധി വാട്‌സ്ആപ് ഗ്രൂപ്പുകളിലെ 991 അംഗങ്ങൾക്ക് ഇതിനകം വിർച്വൽ ട്രെയിനിങ് നൽകി.
 
പ്രധാന വാർത്തകൾ
 Top