25 May Monday

ലൈബ്രറികൾ വൈകുന്നേരങ്ങളിൽ ഉണ്ടാവില്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൽപ്പറ്റ
പൊതുജനങ്ങൾ സംഘടിച്ച്‌ നിൽക്കാൻ സാധ്യതയുള്ളതിനാൽ രണ്ടാഴ്‌ചത്തേക്ക്‌  വൈകുന്നേരങ്ങളിൽ ലൈബ്രറി തുറക്കരുതെന്ന്‌ ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. എല്ലാ ലൈബ്രറികളും കോവിഡ്–-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകണം. ഹോം ക്വാറന്റൈനിൽ  കഴിയുന്നവർക്കും ഐസലേഷൻ വാർഡിൽ കഴിയുന്നവർക്കും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കാൻ  ഭാരവാഹികളും ലൈബ്രറിയൻമാരും തയ്യാറാകണം. ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യതക്കുറവുണ്ട്‌.  "പുസ്തകപ്പുരയിൽ നിന്നും ആതുരായങ്ങളിലേക്ക് " എന്ന പ്രമേയവുമായി 2000 പേരുൾക്കൊള്ളുന്ന  ഒരു രക്തദാനസേന രൂപീകരിക്കാനും ജില്ലാ ലൈബ്രറി കൗൺസിൽ തീരുമാനിച്ചു. ഓരോ അംഗ ലൈബ്രറിയും  സന്നദ്ധരായ പത്ത് പേരിൽ കുറയാത്ത രക്തദാതാക്കളുടെ വിവരം അറിയിക്കണം. എല്ലാ ലൈബ്രറികളിലും കൈകഴുകൽ കേന്ദ്രങ്ങൾ തുടങ്ങണം. 
ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം.
പ്രധാന വാർത്തകൾ
 Top