23 March Saturday

ഹർത്താൽ അക്രമം -; മൂന്ന് യൂത്ത് കോൺഗ്രസുകാർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019
കുറ്റ്യാടി 
 തിങ്കളാഴ്‌ച  യൂത്ത് കോൺഗ്രസ്‌ പ്രഖ്യാപിച്ച മിന്നൽ ഹർത്താലിന്റെ മറവിൽ കായക്കൊടി തളിക്കരയിൽ ആക്രമം അഴിച്ചുവിട്ട യൂത്ത് കോൺഗ്രസുകാർ റിമാൻഡിൽ.  തളിക്കര പട്ടർകുളങ്ങരയിലെ കുഞ്ഞിപറമ്പത്ത് ബിജു (38), മരുതോങ്കര അടുക്കത്ത് പാറച്ചാലിൽ  ആർ എസ്‌ വിഷ്ണു ( 19 ) കാവിൽ രഖിൽ രാജ് ( 21 ) എന്നിവരെയാണ് കുറ്റ്യാടി സി ഐ എൻ സുനിൽ കുമാറും സംഘവും വ്യാഴാഴ്‌ച  അറസ്റ്റ് ചെയ്തത്.
ഇവരെ നാദാപുരം ഫസ്‌റ്റ്‌ കോടതി കല്ലാച്ചി റിമാൻഡ്‌ ചെയ്‌ത്‌ വടകര സബ് ജയിലിലേക്ക്‌ മാറ്റി. ഹർത്താൽ ദിനത്തിൽ കെഎസ്‌ആർടിസി ബസ്സുകൾ തകർക്കുകയും എൽഡിഎഫിന്റെ പ്രചാരണ ബോർഡുകളും നശിപ്പിച്ച് മണിക്കൂറുകളോളം  പ്രതികളുടെ നേതൃത്വത്തിൽ ഒരു സംഘം അഴിഞ്ഞാടുകയായിരുന്നു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top