15 August Monday

ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സെമിനാർ നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021
കോഴിക്കോട് 
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  സ്ത്രീ സമത്വ സാംസ്കാരിക മുന്നേറ്റ പദ്ധതിയായ ‘സമ’ ത്തിന്റെ സ്ത്രീയും ലിംഗനീതിയും സെമിനാർ തിങ്കളാഴ്ച ടാഗോർ ഹാളിൽ നടക്കും. രാവിലെ പത്തരക്ക്‌  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.  എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി  വത്സലയെ ആദരിക്കും.
ഉച്ചക്ക് 12ന്   സെമിനാറിൽ തിരൂർ മലയാളം സർവകലാശാല അസോ. പ്രൊഫസർ ഡോ. എം ജി  മല്ലിക വിഷയം അവതരിപ്പിക്കും. തുടർന്ന് മോഹിനിയാട്ടം, ഒപ്പന, ഗ്രാമീണ ഗാനാലപനം, ലഘുനാടകങ്ങൾ എന്നിവ അരങ്ങേറും. സ്റ്റേഡിയം ബിൽഡിങ്ങിലെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിൽ   22 മുതൽ ജനുവരി 22വരെ പുസ്തകോത്സവം നടക്കും.  
ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, സമം പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എൻ ജയകൃഷ്ണൻ, എം പി ബീന, എൻ ദത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top