30 November Monday

കാണാം ഈ മാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

അഴിയൂർ
കോവിഡ് മുക്തി നേടിയതിന്റെ പിറ്റേന്ന് കോവിഡ് രോഗിയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയേക്കൽ മാതൃകയായി. കോവിഡ് ബാധിച്ച്‌ 14 ദിവസം വീട്ടിൽ കഴിഞ്ഞ് തുടർ പരിശോധനയിൽ നെഗറ്റീവായതിന്റെ പിറ്റേന്നാണ് ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തത്. അഴിയൂർ അഞ്ചാം വാർഡ് ലക്ഷം വീട് കോളനിയിലെ വാഴയിൽ മീത്തൽ അജിതയുടെ മൃതദേഹം സംസ്‌കരിക്കാനാണ് പ്രിയേഷ്‌ നേതൃത്വം നൽകിയത്.
തലശേരി ഗവ. ആശുപത്രിയിൽ മരണപ്പെട്ട അജിതയുടെ മൃതദേഹം ഏറ്റുവാങ്ങി പാനൂരിനടുത്ത് മൊകേരി പഞ്ചായത്ത് പൊതു ശ്മശാനത്തിലാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിച്ചത്. വടകര ഫയർ ആൻഡ്‌ റെസ്‌ക്യൂവിനു കീഴിലുള്ള സിവിൽ ഡിഫൻസ് വളന്റിയർമാരായ ആഷിക് അജയൻ, ഷാജി ഓർക്കാട്ടേരി, ഫൈസൽ ചോറോട് എന്നിവരും ചടങ്ങുകളിൽ സഹായിച്ചു. ഏവരും മടിച്ചുനിൽക്കുന്ന പ്രവൃത്തിക്ക്‌ സ്വയം സന്നദ്ധനായ പ്രിയേഷിനെ നാട്ടുകാരും സെക്ടറൽ മജിസ്‌ട്രേട്ട്‌ കെ കൃഷ്ണകുമാർ ഫോണിൽ വിളിച്ചും‌ അഭിനന്ദിച്ചു. 
പഞ്ചായത്തിലെ എമർജൻസി റെസ്‌ക്യു ടീം അംഗമായ പ്രിയേഷ്‌‌ ഓഖി ദുരിത കാലത്തും വെള്ളപ്പൊക്ക സമയത്തും സ്വയം സന്നദ്ധനായി രക്ഷാപ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങിയിരുന്നു. കടലിൽനിന്ന് പ്ലാസ്റ്റിക്ക് നീക്കം ചെയ്ത് സംസ്‌കരിക്കുക എന്നതും ഇദ്ദേഹത്തിന്റെ ദൗത്യമാണ്. പ്രിയേഷിന്റെ പ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി പി ജയനും സെക്രട്ടറി ടി ഷാഹുൽ ഹമീദും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top