13 November Wednesday

ഗീതു നേപ്പാളിലെത്തും ഇന്ത്യക്കായ്‌ പാഡണിയാൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
മാനന്തവാടി
നേപ്പാളിൽ ഇന്ത്യക്കായി മാനന്തവാടി സ്വദേശി  ഗീതുവും പാഡണിയും. ഇന്തോ–-നേപ്പാൾ സ്പോർട്ട്സ് ഡവലപ്പ്മെന്റ് അസോസിയേഷൻ ഡിസംമ്പർ 29 മുതൽ നേപ്പാൾ  പോക്കാറയിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലാണ്‌ എം എസ്‌ ഗീതു കളിക്കുക. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിൽനിന്നുള്ള ഏക വനിത താരമാണ്‌  മാനന്തവാടി ജിവിഎച്ച്എസ്എസ് പ്ലസ്‌ടു വിദ്യാർത്ഥിനിയായ എം  എസ് ഗീതു. 
ജൂനിയർ   ടെന്നീസ് ബോൾ ക്രിക്കറ്റ് സംസ്ഥാന ടീമിന്റെ  ക്യാപ്റ്റനാണിപ്പോൾ ഗീതു.   കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്. സീനിയർ വനിതകളുടെ ഇന്ത്യൻ ടീം അംഗമായാണ്  ചാമ്പ്യൻഷിപ്പിൽ   പങ്കെടുക്കുക. കേരള ക്രീക്കറ്റ് അസോസിയേഷൻ  കൃഷ്ണഗിരിയിൽ  സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് ഗീതു ടെന്നീസ് ബോൾ ക്രിക്കറ്റിലേക്ക് എത്തുന്നത്‌. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങൾ ടെന്നീസ് ബോൾ ക്രിക്കറ്റിന് അംഗീകാരം നൽകിയിട്ടില്ല. ഇതിനാൽ അസോസിയേഷൻ ധനസഹായം നൽകില്ല. നേപ്പാളിൽ പോയി വരാനുള്ള തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ്   ഈ കുടുംബം. ടെന്നീസ് ബോൾ ക്രിക്കറ്റിനെ കേരളം അംഗീകരിക്കാത്തത് നിരവധി താരങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്‌ പരിശീലകനും വാളേരി സ്കൂൾ കായിക അധ്യാപകനുമായി കെ വി സജി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്കായ എടവക പാതിരിച്ചാൽ അനന്യയിൽ പി സി സന്തോഷിന്റയും എം ബിന്ദുവിന്റയും മകളാണ്.

 

പ്രധാന വാർത്തകൾ
 Top