22 October Tuesday

കുടിവെള്ളം ശുദ്ധിയാക്കാൻ ആർഒ പ്ലാന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
കോഴിക്കോട്‌
പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളം സൗജന്യമായി ശുദ്ധീകരിച്ച് നൽകുന്ന സഞ്ചരിക്കുന്ന കുടിവെള്ള റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുമായി റോട്ടറി ക്ലബ്‌. റോട്ടറി കൊച്ചിൻ ഹെറിറ്റേജ്, അക്വനീറ്റ വാട്ടർ പ്യൂരിഫിക്കേഷൻ സൊലൂഷൻസ് എന്നിവയുടെ സഹകരണത്തോടെ റോട്ടറി കലിക്കറ്റ് സൈബർ സിറ്റിയാണ് മൊബൈൽ ആർഒ പ്ലാന്റ് പദ്ധതിക്ക്‌ തുടക്കമിട്ടത്. 
കലിക്കറ്റ് പ്രസ് ക്ലബ്‌ പരിസരത്ത് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്‌ ഡിസ്ട്രിക് ഗവർണർ എ കാർത്തികേയൻ മൊബൈൽ ആർഒ പ്ലാന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രളയജലം കയറി കിണർവെള്ളം മലിനമായ സ്ഥലങ്ങളിലെത്തി കുടിവെള്ളം ആവശ്യമായ അളവിൽ സൗജന്യമായി ശുദ്ധീകരിച്ച് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് റോട്ടറി ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു. 
ദിവസം  നാലായിരം ലിറ്റർവരെ ജലം ശുദ്ധീകരിക്കാനാണ് പദ്ധതി. നല്ലളം, മാവൂർ, കൊളത്തറ, മുക്കം, മലപ്പുറം, നിലമ്പൂർ, മേപ്പാടി തുടങ്ങിയ പ്രളയബാധിത മേഖലകളിലാണ് പ്രധാനമായും മൊബൈൽ പ്ലാന്റ് സഞ്ചരിക്കുക. 9895078900, 9447015140 എന്നീ  നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഈ സേവനം ലഭ്യമാവും. 
വാർത്താസമ്മേളനത്തിൽ റോട്ടറി കലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് എച്ച്‌ എച്ച്‌ മസൂദ്, സെക്രട്ടറി എ എം പ്രഷിൽ, സി എസ് ആഷിക്‌, ആർ ജി വിഷ്ണു, കെ സി മുജീബ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top