17 September Tuesday

സിഐടിയു ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
  
പേരാമ്പ്ര
സിഐടിയു ജില്ലാ സമ്മേളനം ഒക്ടോബർ 12, 13 തിയ്യതികളിൽ പേരാമ്പ്രയിൽ നടക്കും. സ്വാഗത സംഘം രൂപീകരിച്ചു.  കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ്‌ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത്, സിഐടിയു ഏരിയാ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ, സിപിഐ എം ഏരിയാ സെക്രട്ടറി എൻ പി ബാബു എന്നിവർ സംസാരിച്ചു. എ കെ പത്മനാഭൻ സ്വാഗതവും പി എം കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
 201 അംഗങ്ങളടങ്ങിയതാണ് സ്വാഗത സംഘം.   ഭാരവാഹികൾ:  കെ കുഞ്ഞമ്മത് (ചെയർമാൻ), കെ എം റീന, പി ബാലൻ അടിയോടി, എ സി സതി,  പി എം കുഞ്ഞിക്കണ്ണൻ, പള്ളുരുത്തി ജോസഫ്, കെ നാരായണൻ, മേയലാട്ട് ബാലകൃഷ്ണൻ, എൻ എം ദാമോദരൻ, എം എം ജിജേഷ്, സുജാത മനക്കൽ (വൈസ് ചെയർമാൻമാർ). 
ടി കെ ലോഹിതാക്ഷൻ (ജനറൽ സെക്രട്ടറി ), കെ സുനിൽ, എൻ പി ബാബു, എം കുഞ്ഞമ്മത്, ടി പി കുഞ്ഞനന്തൻ, പരാണ്ടി മനോജ്, വി കെ പ്രമോദ്, സി സി ദാസൻ, പി നാരായണൻ, എൻ എം കുഞ്ഞിക്കണ്ണൻ, ശശികുമാർ പേരാമ്പ്ര, സുബൈദ ചെറുവറ്റ, കെ സി പത്മാവതി (സെക്രട്ടറി), എ കെ പത്മനാഭൻ (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top