20 September Monday

റെഡ് ക്രോസിന്റെ സേവനം സമാനതകളില്ലാത്തത്: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

മന്ത്രി മുഹമ്മദ് റിയാസ് റെഡ്ക്രോസ് നൽകിയ ഉപകരണങ്ങൾ നാടിന് 
സമർപ്പിക്കുന്നു

കോഴിക്കോട്
നിപാ കാലം  മുതൽ തുടങ്ങി കോവിഡ് മഹാമാരിക്കെതിരെയും റെഡ്ക്രോസ് വളന്റിയർമാർ  ജില്ലയിൽ കാഴ്‌ചവയ്‌ക്കുന്നത്‌ സമാനകളില്ലാത്ത പ്രവർത്തനമാണെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി  ജില്ലാ ഘടകത്തിന്റെ വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്ററുകളും നാടിന് സമർപ്പിച്ചു കലക്ടറേറ്റ് കോൺഫറൻസ്‌ ഹാളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
സത്യനാഥൻ മാടഞ്ചേരി അധ്യക്ഷനായി. കലക്ടർ ഡോ. നരസിഹുഗാരി തേജ് ലോഹിത്റെഡ്ഢി, സബ് കലക്ടർ  ചെൽസാസിനി, എൻഎച്ച്എം ജില്ലാ പ്രോജക്ട് മാനേജർ ഡോ നവീൻ എന്നിവർ പങ്കെടുത്തു. വടകര താലൂക്ക് ചെയർമാൻ പ്രൊഫസർ കെ കെ മെഹമൂദ്, താമരശേരി താലൂക്ക് ചെയർമാൻ ഷാൻ കട്ടിപ്പാറ, കൊയിലാണ്ടി താലൂക്ക് ചെയർമാൻ കെ കെ രാജൻ, കോഴിക്കോട് താലൂക്ക് ചെയർമാൻ ടി എ അശോകൻ എന്നിവർ ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ ദിപു സ്വാഗതവും  ട്രഷറർ ശ്രീരഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top