20 August Saturday

കൊടകര കള്ളപ്പണ ഇടപാടിനെക്കുറിച്ച് 
വി മുരളീധരൻ നിലപാട് വ്യക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
കോഴിക്കോട്‌
നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേത്യത്വത്തിൽ നടത്തിയ കള്ളപ്പണ ഇടപാടിനെക്കുറിച്ചും കളളപ്പണം തട്ടിപ്പറിച്ചതിനെക്കുറിച്ചും കേന്ദ്ര മന്ത്രി വി മുരളീധരൻ നിലപാട് വ്യക്തമാക്കണമെന്ന്‌ എൽജെഡി  സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. 
      ബിജെപി നേതാക്കൾ പ്രതികളായ കൊടകര കള്ളപ്പണക്കേസിൽ ഇതേവരെ സാക്ഷികളുടെ മൊഴിയെടുക്കാനോ അന്വേഷണം തുടങ്ങാനോ എൻഫോഴ്‌സ്‌മെന്റ്‌ ഡയരക്ടറേറ്റ് തയ്യാറായിട്ടില്ല. 
    കള്ളപ്പണക്കേസിലെ  ഇഡിയുടെ ഒളിച്ചുകളിയെക്കുറിച്ച് മുരളീധരന്‌ എന്താണ്‌ പറയാനുള്ളതെന്നും സലീം മടവൂർ ചോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top