29 July Thursday

കർഷകർക്ക്‌ സഹായമായി 85 കോടിയുടെ വായ്‌പ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കോഴിക്കോട്‌ 
കോവിഡ്‌ പ്രതിസന്ധിയിൽനിന്ന്‌ കരകയറാൻ ജില്ലയിലെ കർഷകർക്ക്‌ 85 കോടിയുടെ വായ്‌പാ പദ്ധതി. മഹാമാരിയുടെ പശ്‌ചാത്തലത്തിൽ കാർഷികപ്രവർത്തനങ്ങൾക്ക്‌ പ്രത്യേക ഹ്രസ്വകാല വായ്‌പാപദ്ധതി (സ്‌പെഷ്യൽ ലിക്വിഡിറ്റി ഫസിലിറ്റി)യാണ്‌ ഒരുക്കുന്നത്‌. 
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ധനസഹായമായി നബാർഡ് മുഖേന റീജിണൽ റൂറൽ ബാങ്കുകൾ, കോ–-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയിലൂടെയാണ്‌ വായ്‌പാസൗകര്യം ഉറപ്പാക്കുന്നത്‌. സംസ്ഥാനത്തിന് 1870 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഇതിൽ 1200 കോടി രൂപ ചെറുകിട നാമമാത്ര കർഷകരുടെ കാർഷികപ്രവർത്തനങ്ങൾ നടപ്പാക്കാൻ 14 ജില്ലകളിലേക്കും നീക്കിവച്ചിട്ടുണ്ട്‌. വായ്‌പാ കാലാവധി ഒരു വർഷമാണ്‌. പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ മുഖേനയുള്ള വായ്പകൾക്ക് പലിശനിരക്ക് 6.4 ശതമാനവും കേരള ഗ്രാമീൺ ബാങ്ക് മുഖേനയുള്ള വായ്പകൾക്ക് ഏഴ്‌ ശതമാനവുമാണ്‌ പലിശനിരക്ക്‌. 
കർഷകർക്ക് വായ്പാസൗകര്യം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്നതിനും വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനും പഞ്ചായത്തുതലത്തിൽ കൃഷി ഓഫീസർ കൺവീനറായി കമ്മിറ്റി രൂപീകരിക്കും. ബാങ്ക് മാനേജർ, പ്രാഥമിക സഹകരണ സംഘം പ്രതിനിധി, കാർഷിക അനുബന്ധ വകുപ്പുകളിലെ പ്രതിനിധികൾ എന്നിവരും അംഗങ്ങളാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top