30 November Monday

വിദേശത്തുനിന്ന്‌ എത്തിയ ഏറാമല സ്വദേശി ഐസൊലേഷൻ വാർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

വടകര
വിദേശത്തുനിന്ന്‌ എത്തിയ വിവരം അറിയിക്കാതെ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഏറാമല സ്വദേശിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇയാൾ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. 
പരിശോധന നടത്തിയപ്പോൾ ശക്തമായ പനി ഉണ്ടായിരുന്നു. പിന്നീട് പരിശോധിച്ച ഡോക്ടർ അന്വേഷിച്ചപ്പോഴാണ് ദിവസങ്ങൾക്കു മുമ്പ്‌ വിദേശത്തുനിന്ന്‌ എത്തിയതാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഉടൻ ആരോഗ്യ വിഭാഗത്തെ അറിയിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. 
ഇയാളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധിച്ച ഡോക്ടറും വീട്ടിൽ നിരീക്ഷണത്തിലാണ്. 
കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട്‌ സ്വദേശിക്കൊപ്പം ഫ്‌ളൈറ്റിൽ യാത്ര ചെയ്ത വടകര അടക്കാത്തെരു സ്വദേശിയും വീട്ടിൽ നിരീക്ഷണത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top