25 May Monday

കെഎസ്‌ആർടിസി ബസ്സുകൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കോഴിക്കോട് 
എസ്എഫ്ഐ പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകൾ ശുചീകരിച്ചു. തൊട്ടിൽപ്പാലം, തിരുവമ്പാടി, താമരശേരി ഡിപ്പോകളിലാണ് ശുചീകരണം. ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർഥ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി സി അനുജിത്ത്, ജില്ലാ സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് സാദിഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് വി സോജൻ, കെ സി ആദർശ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. ശനിയാഴ്ച മുതൽ ജില്ലയിലെ മറ്റ് ഡിപ്പോകളിലും എസ്എഫ്ഐ പ്രവർത്തനം ഏറ്റെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top