27 May Wednesday

ബാലുശേരിയിലെ 27 റോഡുകൾ നവീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
ബാലുശേരി
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയില്‍പ്പെടുത്തി ബാലുശേരി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെ 27 റോഡുകള്‍ ഒന്നാം ഘട്ടത്തില്‍ നവീകരിക്കും. ഇതിനായി 6.05 കോടി രൂപ അനുവദിച്ചതായി പുരുഷന്‍ കടലുണ്ടി എംഎൽഎ അറിയിച്ചു. 
ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ 1000 കോടി രൂപ   പ്രഖ്യാപിച്ചിരുന്നു. റോഡുകള്‍ നവീകരിക്കാനുള്ള നിര്‍വഹണ ചുമതല തദ്ദേശ  ഭരണ സ്ഥാപനങ്ങള്‍ക്കാണ്. 
രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനവും പരിപാലനവും ഉറപ്പുവരുത്തുമെന്ന  നിബന്ധനയോടെയാണ്‌ ടെൻഡർ ചെയ്യുക. പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള മരാമത്ത് പണികള്‍ക്ക് പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിക്കണം. ഈ പദ്ധതിയില്‍ നവീകരിക്കുന്ന  റോഡുകളുടെ പ്രാദേശിക  മേല്‍നോട്ടത്തിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപനതല കമ്മിറ്റി രൂപീകരിക്കണം. 
ഇതിനുപുറമെ കലക്ടര്‍ ജില്ലാതല എൻജിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിക്കണം.  പ്രവൃത്തി പൂര്‍ത്തിയാക്കി,  പദ്ധതിയുടെ പേര് ആലേഖനംചെയ്ത ബോര്‍ഡ് സ്ഥാപിക്കണം.
പ്രധാന വാർത്തകൾ
 Top