18 May Wednesday

സാറ മികച്ച ഹ്രസ്വ ചിത്രം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

സാറ പോസ്‌റ്റർ

ബാലുശേരി
ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകിയ സാറ മികച്ച ഹ്രസ്വചിത്രം.  സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തി സ്കൂൾ വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിന്റെയും സർഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ രാഗീഷ് രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച  സാറയാണ്‌ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡിനർഹമായത്‌.
എസ് എസ് മീനാക്ഷി , ആകാശ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച സാറയുടെ ഛായാഗ്രഹണം ബബീഷ് കക്കോടിയും സംഗീത സംവിധാനം അഖിൽ സെൽവവുമാണ് നിർവഹിച്ചത്. 
ബാലുശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായ മീനാക്ഷിയോടൊപ്പം സ്കൂളിലെ മറ്റു വിദ്യാർഥികളും  ചിത്രത്തിന്റെ ഭാഗമായി.  ബാലുശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ   സിവിൽ എക്സൈസ് ഓഫീസർ റഷീദിൽനിന്നും മീനാക്ഷി  ഉപഹാരം സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top