20 November Wednesday
പരിശീലനം തുടങ്ങി

സ്‌മാർട്ടാകാൻ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

 
കോഴിക്കോട്‌ 
സർക്കാർ ഉദ്യോഗസ്ഥർക്കുള്ള സ്മാർട്ട് എംപ്ലോയി പരിശീലനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്‌തു. കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സബ്കലക്ടർ ജി പ്രിയങ്ക അധ്യക്ഷയായി. സ്‌മാർട്ട് എംപ്ലോയി പ്രോഗ്രാമിന് വേണ്ടി അസാപ് രൂപ കൽപ്പന ചെയ്ത പ്രത്യേക പോർട്ടൽ സബ്കലക്ടർ ഉദ്ഘടനം  ചെയ്‌തു. 
പരിശീലനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള സംശയങ്ങൾ പോർട്ടൽ വഴി ദൂരീകരിക്കാം. പഠന സഹായികളും ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ ഐടി പ്രാവീണ്യം, പ്രൊജക്ട് മാനേജ്‌മെന്റ്  എന്നിവ മെച്ചപ്പെടുത്തുകയാണ് പരിശീലന ലക്ഷ്യം. വിവിധ വകുപ്പുകളിൽനിന്നുള്ള 30 പേർക്കാണ് ആദ്യഘട്ട പരിശീലനം. കംപ്യൂട്ടർ ബേസിക്‌സ്, ഡിജിറ്റൽ ടൂൾ ഉപയോഗം, സൈബർ എത്തിക്‌സ് ആൻഡ്‌ സെക്യൂരിറ്റി, ഡിജിറ്റൽ ട്രാൻസാക്‌ഷൻ എന്നിവയിലാണ് അസാപ് പരിശീലനം നൽകുന്നത്.
സാമൂഹ്യനീതി വകുപ്പ്, പട്ടികജാതി വികസന ഓഫീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസ്, ഡിഐസി, കോഴിക്കോട്  കോർപറേഷൻ, എച്ച്എംഡിസി ഓഫീസ് എന്നിവടങ്ങളിലെ  ഉദ്യോഗസ്ഥരാണ് ആദ്യ ബാച്ചിലെ പഠിതാക്കൾ. ജൂനിയർ സൂപ്രണ്ട് മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കാണ് പരിശീലനം ലഭിക്കുക. 
നിലവിൽ ഐഐഎം മുഖേന ജില്ലാ  ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുണ്ട്‌. അസാപ് ജില്ലാ പ്രോഗ്രാം മാനേജർ മേഴ്‌സി പ്രിയ പരിപാടി  വിശദീകരിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ സി എം മിഥുൻ കൃഷ്ണ, കാരപ്പറമ്പ് സ്‌കൂൾ പ്രിൻസിപ്പൽ എ രമ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top