20 November Wednesday

കെസിഇയു ജില്ലാ പഠനക്യാമ്പ്‌ തുടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

 

 
മുക്കം
കേരള കോ ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ (സിഐടിയു) ജില്ലാ പഠന ക്യാമ്പ് കക്കാടംപൊയിലിൽ തുടങ്ങി. സത്വ എവേക്കനിങ്‌ ഗാർഡനിൽ ആരംഭിച്ച ക്യാമ്പ് ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ബാബുരാജ് അധ്യക്ഷനായി. എൻ കെ രാമചന്ദ്രൻ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു. "വ്യക്തിത്വ വികസനം’ എന്ന വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകൻ എ വി  വാമനകുമാറും സഹകരണ നിയമഭേദഗതി ബിൽ എന്നതിൽ സഹകരണ അസി. രജിസ്ട്രാർ വി കാർത്തികേയനും ക്ലാസെടുത്തു. 
സാംസ്കാരിക സദസ്സും അനുമോദന ചടങ്ങും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എൻ കെ രാമചന്ദ്രൻ അധ്യക്ഷനായി. ബെസ്റ്റ് സിഇഒ അവാർഡ് നേടിയ കൊടി യത്തൂർ സഹ. ബാങ്ക് സെക്രട്ടറി കെ ബാബുരാജ്, അഖില കേരള അമേച്വർ നാടക മത്സരത്തിൽ മികച്ച രചയിതാവിനുള്ള അവാർഡ് നേടിയ എം പ്രമോദ് എന്നിവരെ അനുമോദിച്ചു. കെ ഷൈബു സ്വാഗതവും കെ സജിത്കുമാർ നന്ദിയും പറഞ്ഞു. 
തുടർന്ന് കണ്ണൂർ താവം ഗ്രാമവേദിയുടെ കലാപരിപാടികൾ അരങ്ങേറി. ക്യാമ്പ്‌ ഞായറാഴ്ച വൈകിട്ട് സമാപിക്കും.
പ്രധാന വാർത്തകൾ
 Top