18 November Monday

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
അത്തോളി
ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിന്‌ തിങ്കളാഴ്‌ച അത്തോളിയിൽ തുടക്കമാകും. ശാസ്‌ത്ര–ഗണിതശാസ്‌ത്ര–-സാമൂഹ്യശാസ്‌ത്ര–-പ്രവൃത്തി പരിചയ–-ഐടി മേളയ്‌ക്കൊപ്പം വൊക്കേഷണൽ എക്‌സ്‌പോയുമുണ്ടാകും. ചൊവ്വാഴ്‌ച സമാപിക്കും. 17 ഉപജില്ലകളെ പ്രതിനിധീകരിച്ച്‌ 10,000ത്തോളം ഹൈസ്‌കൂൾ–-ഹയർസെക്കൻഡറി വിദ്യാർഥികൾ മാറ്റുരയ്‌ക്കും. അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വേളൂർ ജിഎംയുപി സ്‌കൂൾ, അത്തോളി ജിഎൽപി സ്‌കൂൾ, തിരുവങ്ങൂർ ടിഎച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളാണ്‌ വേദിയാ‌കുന്നത്‌. രാവിലെ 10ന്‌ മത്സരങ്ങൾ ആരംഭിക്കും. 
വേളൂർ ജിഎംയുപി സ്‌കൂളിലാണ്‌ ശാസ്‌ത്രമേള. വർക്കിങ് മോഡൽ, സ്‌റ്റിൽ മോഡൽ, റിസർച്ച്‌ ടൈപ്പ്‌ പ്രൊജക്ട്‌, ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പിരിമെന്റ്‌, മാഗസിൻ, ടീച്ചിങ് എയ്‌ഡ്‌, ടീച്ചർ പ്രൊജക്ട്‌ എന്നീ മത്സരങ്ങൾ നടക്കും. 
തിരുവങ്ങൂർ ടിഎച്ച്‌എസ്‌എസിലാണ്‌ ഗണിതശാസ്‌ത്രമേള. തത്സമയ മത്സരങ്ങൾ, രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്‌കരാചാര്യ സെമിനാർ എന്നിവയുണ്ടാകും. അത്തോളി ജിവിഎച്ച്‌എസ്‌എസിലാണ്‌ പ്രവൃത്തി പരിചയ മേളയും ഐടി മേളയും.  ജിഎൽപി സ്‌കൂളിലെ സാമൂഹ്യശാസ്‌ത്രമേളയിൽ പ്രാദേശിക ചരിത്രരചന, അറ്റ്‌ലസ്‌ നിർമാണം, പ്രസംഗം എന്നിവയുമുണ്ടാകും. 
 
പ്രധാന വാർത്തകൾ
 Top