20 October Wednesday

നൂറുദിനത്തിൻ 
മികവിലേറി വിദ്യാഭ്യാസം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കോഴിക്കോട്‌
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ചിറകിലേറി വിദ്യാഭ്യാസ മേഖല കുതി‌ക്കാൻ തുടങ്ങിയിട്ട്‌ നാളുകുറച്ചായി. സംസ്ഥാന സർക്കാർ ഇതിന്‌ വെള്ളവും വളവും നൽകി ശക്തിപ്പെടുത്തുമ്പോൾ പുതിയ തലങ്ങളിലേക്ക്‌ ചെന്നെത്തുകയാണ്‌. നൂറുദിന കർമപദ്ധതിലുൾപ്പെടുത്തി എട്ട്‌ സ്‌കൂളുകൾക്ക്‌ പുതിയ കെട്ടിടമുയർന്നു. ഒമ്പത്‌ വിദ്യാലയങ്ങളുടെ പ്രവൃത്തി ഉദ്‌ഘാടനം കഴിഞ്ഞു. അഞ്ച്‌ വിദ്യാലയങ്ങൾക്ക്‌ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്‌ സ്വന്തമായി. ഒരു വിദ്യാലയത്തിന്‌ ലൈബ്രറിയും ലഭിച്ചു. കഴിഞ്ഞ 14നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തത്‌
കിഫ്‌ബി പദ്ധതയിൽപെടുത്തി മൂന്ന്‌ കോടി രൂപ വീതം ചെലവിട്ടാണ്‌ ചെറുവാടി ജിഎച്ച്‌എസ്‌‌എസ്‌, കുറ്റിക്കാട്ടൂർ  ജിഎച്ച്‌എസ്‌‌എസ്‌, അത്തോളി ജിവിഎച്ച്‌എസ്‌‌എസ്‌, കൊയിലാണ്ടി ജിജിഎച്ച്‌എസ്‌‌എസ്‌, കോക്കല്ലൂർ  ജിഎച്ച്‌എസ്‌‌എസ്‌, പയ്യോളി ജിവിഎച്ച്‌എസ്‌‌എസ്‌, പൂനൂർ  ജിഎച്ച്‌എസ്‌‌എസ്‌ എന്നിവ‌ക്ക്‌ അത്യാധുനിക കെട്ടിടം ഉയർന്നത്‌. പ്ലാൻ ഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ ചെലവിട്ട്‌ അഴിയൂർ ജിഎംജെബിഎസിനും പുതിയ കെട്ടിടം നിർമ്മിച്ചു. ചാത്തമംഗലം ആർഇസി  ജിഎച്ച്‌എ്‌സ്‌എസ്‌, പയിമ്പ്ര  ജിഎച്ച്‌എസ്‌‌എസ്‌, പുതുപ്പാടി  ജിഎച്ച്‌എസ്‌എസ്‌, എൻജിഒ ക്വാർട്ടേഴ്‌സ്‌  ജിഎച്ച്‌എസ്‌‌എസ്‌, കുറ്റ്യാടി  ജിഎച്ച്‌എസ്‌‌എസ്‌ എന്നിവയുടെ ഹയർസെക്കൻഡറി വിഭാഗത്തിന്‌ ലാബ്‌ ഒരുങ്ങി. കല്ലാച്ചി  ജിഎച്ച്‌എസ്‌‌എസിന്‌ ലൈബ്രറിയുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top