28 September Tuesday

പ്രവാസികളുടെ യാത്രാവിലക്ക്; 
കേന്ദ്രം ഇടപെടണം: പ്രവാസിസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

പ്രവാസിസംഘം ആദായ നികുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ 
ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്
പ്രവാസികളുടെ യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആദായ നികുതി ഓഫീസിനു മുന്നിൽ ധർണ നടത്തി.   സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്തു. വി പി മൊയ്‌തീൻ കോയ അധ്യക്ഷനായി. കെ സജീവ് കുമാർ, ആസാദ് പള്ളത്ത്‌ എന്നിവർ സംസാരിച്ചു. സി വി ഇക്ബാൽ സ്വാഗതവും എം ജൗഹർ നന്ദിയും പറഞ്ഞു. 
16 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, പേരോത്ത്‌  പ്രകാശൻ, ഷംസീർ, സലാല കൊയിലാണ്ടി, ഷിജിത്, ഷാഫിജ, സലിം മാനാട്, എളമന സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് അവധിയിലെത്തിയ നിരവധി പ്രവാസികൾ കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചു പോവാനാവാതെ ദുരിതത്തിലാണ്. യാത്രാപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് കേന്ദ്രം നയതന്ത്ര ചർച്ചകൾ നടത്തണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നുമാണ്‌ ആവശ്യം.
മുക്കം
തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിനു മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ഇളമന സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. കെ ഐ റഹ്മത്തുള്ള, കെ വിജയൻ, കെ ഖാദർ, ടി എ അശോക് തുടങ്ങിയവർ സംസാരിച്ചു.
താമരശേരി 
താമരശേരി ഏരിയാകമ്മിറ്റി  കൊടുവള്ളി പോസ്റ്റോഫീസിന് മുമ്പിൽ  ധർണ നടത്തി. നഗരസഭാ കൗൺസിലർ കെ ബാബു ഉദ്ഘാടനംചെയ്തു ഏരിയാ പ്രസിഡന്റ്‌ ചെക്കൂട്ടി അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗം കെ ഷറഫുദ്ദീൻ, ഏരിയാ സെക്രട്ടറി  കുഞ്ഞോയി,  നിതീഷ് മുത്തമ്പലം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top