31 July Saturday

വാക്‌സിനെടുക്കാൻ 
പകുതിയിലധികം പേര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കോഴിക്കോട്‌
ജില്ലയിൽ 18 വയസ്സ്‌ മുതൽ പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും  ഇനിയും കോവിഡ്‌ വാക്‌സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ്‌ എടുത്തവരുൾപ്പെടെ 41. 8 ശതമാനം പേർക്കാണ്‌ വാക്‌സിൻ ലഭിച്ചത്‌.  59 ശതമാനം പേർക്ക്‌ ഇനിയും ലഭിക്കാനുണ്ട്‌.  25.58 ലക്ഷം പേരാണ്‌ 18 വയസ്സിനു മുകളിലുള്ളവർ. വാക്‌സിൻ ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ  അനാസ്ഥയാണ്‌ പ്രയാസം സൃഷ്‌ടിക്കുന്നത്‌.  ശനിയാഴ്‌ച പകൽ വരെ  ആകെ 10,71,856 പേർ വാക്‌സിനെടുത്തു. 8,68,970 പേർ ഒന്നാം ഡോസും 2,02,886 പേർ രണ്ടാം ഡോസും. 
ജനുവരി പകുതിയോടെയാണ്‌ ആരോഗ്യപ്രവർത്തകർക്ക്‌ വാക്‌സിൻ ലഭ്യമാക്കിയത്‌. മാർച്ചിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ള 45 ന്‌ മുകളിൽ പ്രായമുള്ളവർക്കും നൽകി.  ഏപ്രിലിൽ രോഗവ്യാപനമേറിയപ്പോൾ കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ എത്തിയെങ്കിലും സ്‌റ്റോക്കില്ലാത്തതിനാൽ ക്ഷാമം നേരിട്ടു. 
ആഴ്‌ചയിൽ മൂന്നു തവണയായി വാക്‌സിൻ എത്തുന്നുവെങ്കിലും അളവ്‌ കുറവാണ്‌.  18–-45 വയസ്സിനുള്ളിലുള്ളവർക്ക്‌ നൽകാനായി സംസ്ഥാന സർക്കാർ പണം നൽകി വാങ്ങിയ ഡോസുകൾക്കൊണ്ടാണ്‌ കഴിഞ്ഞ ആഴ്‌ചകളിൽ കൂടുതലും വാക്‌സിനേഷൻ നടന്നത്‌. 45 നു മുകളിൽ പ്രായമുള്ളവർക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടും സ്ലോട്ട്‌ കിട്ടുന്നില്ല. 
 ശനിയാഴ്‌ച 5000 ഡോസ്‌ മാത്രമാണ്‌ ജില്ലാ വാക്‌സിൻ കേന്ദ്രത്തിൽ സ്‌റ്റോക്ക്‌ ഉള്ളത്‌. ഞായറാഴ്‌ച 35,000 ഡോസുകൂടി എത്തുമെന്നാണ്‌ അറിയുന്നത്‌. ഇതും കൂടി ലഭിച്ചാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 45 നു മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top