27 May Wednesday

ജില്ലയില്‍ 5668 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കോഴിക്കോട്‌
കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി വന്ന 701 പേർ ഉൾപ്പെടെ 5668 പേർ നിരീക്ഷണത്തിൽ. മെഡിക്കൽ കോളേജിൽ മൂന്നുപേരും ബീച്ച് ആശുപത്രിയിൽ ഏഴുപേരും ഉൾപ്പെടെ ആകെ 10 പേർ നിലവിൽ ഐസൊലേഷൻ  വാർഡിലാണ്‌.  ആറുപേരെ വ്യാഴാഴ്‌ച ഡിസ്ചാർജ് ചെയ്തു. 10  സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. ആകെ 126 സാമ്പിളുകൾ പരിശോധിച്ചതിൽ ലഭിച്ച 114 ഉം നെഗറ്റീവ് ആണ്. 
ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനംചെയ്തു. യുവജന ക്ഷേമ ബോർഡിന്റെ കീഴിലുള്ള വളന്റിയർമാർക്ക് പരിശീലനം നൽകി. മേയർ, സിറ്റി പൊലീസ്‌ കമീഷണർ, ജില്ലാ മെഡിക്കൽ ഓഫീസർ, റൂറൽ എസ്‌പി എന്നിവരുടെ സന്ദേശങ്ങളടങ്ങിയ വീഡിയോ ക്ലിപ്  വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. വാർഡ് തല ദ്രുതകർമസേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കി.  മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 21 പേർക്ക് കൗൺസലിങ്‌ നൽകി.
പ്രധാന വാർത്തകൾ
 Top