25 May Monday

മാഹിയിലെ കോവിഡ്‌ രോഗിക്കൊപ്പം സഞ്ചരിച്ച സ്‌ത്രീ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കോഴിക്കോട്‌
മാഹിയിൽ കോവിഡ്‌ സ്ഥിരീകരിച്ച സ്‌ത്രീക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്‌ത നരിക്കുനി സ്വദേശിനിയെ ബീച്ച്‌ ഗവ. ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലായിരുന്ന ഇവർ ചുമയെ തുടർന്ന്‌ വ്യാഴാഴ്‌ചയാണ്‌ ബീച്ച്‌ ആശുപത്രിയിൽ എത്തിയത്‌. ഉംറ കഴിഞ്ഞ്‌ മാഹി സ്വദേശിനി മടങ്ങിയ വിമാനത്തിൽ സഹയാത്രികയാണിവർ. സ്രവങ്ങൾ പരിശോധനയ്‌ക്കയച്ചിട്ടുണ്ടെന്നും ആരോഗ്യാവസ്ഥ തൃപ്‌തികരമാണെന്നും ഡിഎംഒ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top