30 May Saturday

കെഎസ്ആര്‍ടിസി ‘ക്ലീനാക്കി’ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

ഡിവൈഎഫ്‌ഐ പ്രവർത്തകർ കെഎസ്‌ആർടിസി ബസുകൾ അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുന്നു

കോഴിക്കോട്
‌കോവിഡ് 19 ജാ​ഗ്രതാ പ്രവർത്തനത്തിന്റെ ഭാ​ഗമായി ഡിവെെഎഫ്ഐ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡും ബസ്സുകളും അണുവിമുക്തമാക്കി ശുചീകരിച്ചു.  പരിശീലനം ലഭിച്ച വളന്റിയർമാർ സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രവർത്തിച്ചത്. തു‌ടർ ദിവസങ്ങളിൽ ബ്ലോക്ക് കമ്മിറ്റികളുടെയും മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പൊതുയിടങ്ങൾ ശുചീകരിക്കും. ജില്ലാ സെക്രട്ടറി വി വസീഫ്, പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ ജോ.സെക്രട്ടറി ടി കെ സുമേഷ്, പിങ്കി പ്രമോദ്, ടി മുരളി, ആർ ഷാജി, ഫഹദ്ഖാൻ എന്നിവർ നേതൃത്വംനൽകി.
പ്രധാന വാർത്തകൾ
 Top