16 October Saturday

ലീഗ്‌ അക്രമത്തിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ലീഗ്‌ അക്രമത്തിനെതിരെ പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം ഏരിയാ സെക്രട്ടറി ആർ പി ഭാസ്‌കരൻ ഉദ്‌ഘാടനം ചെയ്യുന്നു

താമരശേരി 

ലീഗ്‌ അക്രമത്തിനെതിരെ സിപിഐ എം പ്രതിഷേധ കൂട്ടായ്‌മ നടത്തി. കരിങ്ങമണ്ണ ബ്രാഞ്ച്‌ സെക്രട്ടറിയും പരപ്പൻപൊയിൽ ലോക്കൽ കമ്മിറ്റിയംഗവുമായ അരയേറ്റകുന്നുമ്മൽ മുഹമ്മദ്‌ നവാസിനെ ലീഗ്‌ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ  ശ്രമിച്ചതിനെതിരെ നടത്തിയ കൂട്ടായ്‌മയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. 
സിപിഐ എം ഏരിയാ സെക്രട്ടറി ആർ പി ഭാസ്‌കരൻ ഉദ്‌ഘാടനം ചെയ്‌തു. പി സി അബ്ദുൾ അസീസ്‌ അധ്യക്ഷനായി. സി കെ വേണുഗോപാൽ, ടി കെ അരവിന്ദാക്ഷൻ, പി വിനയകുമാർ, ടി കെ ബൈജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top