31 May Wednesday

ബസ് ജീവനക്കാരുടെ പണിമുടക്ക്: ചർച്ചയിൽ തീരുമാനമായില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
വടകര
വടകര താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 2022 ഏപ്രിൽ വരെയുള്ള ഡിഎ കുടിശ്ശിക അടക്കം വിതരണം ചെയ്യണമെന്നും മുഴുവൻ ബസ്സുകളിലും ക്ലീനർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 25ന് സംയുക്ത സമരസമിതി പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ വടകര താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. 
ഉടമസ്ഥ സംഘത്തിന്റെ അഭ്യർഥന മാനിച്ച് 23ന് വീണ്ടും ചർച്ച നടക്കും. 
20ന് നടക്കാനിരുന്ന തൊഴിലാളികളുടെ ധർണ മാറ്റി. 
യോഗത്തിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് ഗോപാലൻ നമ്പ്യാർ, പ്രസീദ്ബാബു, കെ കെ ഗോപാലൻ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് കെ വി രാമചന്ദ്രൻ, എ സതീശൻ, എം ബാലകൃഷ്ണൻ, ബാബു, അഡ്വ. ഇ നാരായണൻ നായർ,  മടപ്പള്ളി മോഹനൻ, കെ  പ്രകാശൻ,  വിനോദ് ചെറിയത് എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top