20 June Thursday

എല്‍ഡിഎഫ് ജാഥ വ്യാഴാഴ‌്ച ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
കോഴിക്കോട് 
കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫ് കേരള സംരക്ഷണ യാത്രയെ  സ്വീകരിക്കാൻ  ജില്ല ഒരുങ്ങി. 21, 22, 23 തിയ്യതികളിലാണ‌് ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത‌്. ആയിരങ്ങൾ  ഓരോ കേന്ദ്രത്തിലും ജാഥയെ   വരവേൽക്കും.  ജാഥാ പര്യടനത്തിന്റെ മുന്നോടിയായി വിവിധ പ്രദേശങ്ങളിൽ കുടുംബ സംഗമങ്ങളും വിളംബര ജാഥകളും ഭവന സന്ദർശനവും നടക്കുന്നു.
എൽഡിഎഫ‌്  ജില്ലാ കമ്മിറ്റി  ആഭിമുഖ്യത്തിൽ 21ന‌്  രാവിലെ 10ന‌് അടിവാരത്താണ‌് ആദ്യ സ്വീകരണം. തുടർന്ന് 10.30ന് മുക്കം, പകൽ മൂന്നിന‌്   കൊടുവള്ളി, വൈകിട്ട‌്  നാലിന‌്  ബാലുശേരി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വൈകിട്ട‌്  5ന‌് പേരാമ്പ്രയിൽ സമാപിക്കും.   22ന് പകൽ 10.30ന് നാദാപുരം,  മൂന്നിന‌് ആയഞ്ചേരി, നാലിന‌് വടകര എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട‌് അഞ്ചിന‌്  കൊയിലാണ്ടിയിൽ സമാപിക്കും.  23ന് രാവിലെ 10.30ന‌് കക്കോടി, പകൽ മൂന്നിന‌് പൂവാട്ട‌ുപറമ്പ‌്, നാലിന‌് രാമനാട്ടുകര,  വൈകിട്ട‌് അഞ്ചിന‌്  കോഴിക്കോട്  മുതലക്കുളം മൈതാനിയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ അര ലക്ഷം പ്രവർത്തകർ പങ്കെടുക്കും.
എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, സി കെ ദാമോദരൻ, അഡ്വ. ബാബു കാർത്തികേയൻ, സി ആർ വത്സലൻ, പ്രൊഫ. ഷാജി കടമല, ഷേക‌് പി ഹാരീസ‌്, എ പി അബ്ദുൾ വഹാബ‌്, അഡ്വ. എ ജെ ജോസഫ‌്, നജീബ‌് പാലക്കണ്ടി എന്നിവരാണ‌് ജാഥാംഗങ്ങൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top