26 March Tuesday

11 കെവി ലൈനിനു സമീപം അനുമതിയില്ലാതെ പ്രവൃത്തി വ്യാപകം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
നാദാപുരം 
 11 കെവി ലൈനിനു സമീപം കെട്ടിട ഉടമകൾ അനുമതിയില്ലാതെ വ്യാപകമായി നിർമാണ പ്രവൃത്തികൾ നടത്തുന്നു. കെഎസ്ഇബി ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ  ഒത്താശയോടെയാണ‌് കെട്ടിടങ്ങ‌ളിൽ എസിപി ബോർഡ് സ്ഥാപിക്കുന്നത്. കെഎസ്ഇബിയിൽ   നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം ചെയ്യേണ്ട ജോലികൾക്ക‌് ചില ജീവനക്കാർ കൈക്കൂലി വാങ്ങി മൗനാനുവാദം നൽകുകയാണെന്നാണ‌് ആരോപണം. 
11 കെവി ലൈനുകളിലെ ജോലികൾക്കായി താൽക്കാലികമായി കറന്റ് ഓഫാക്കുന്ന സമയത്താണ‌് ഇത്തരം അനധികൃത നിർമാണങ്ങൾ നടത്തുന്നത്. കെഎസ്ബിയിലെ ചില ജീവനക്കാരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏതുനിമിഷവും വൻ ദുരന്തങ്ങൾക്ക‌് ഇടയാക്കുമെന്ന ഭീതിയിലാണ‌് നാട്ടുകാർ. കഴിഞ്ഞദിവസം നാദാപുരം കസ്തൂരിക്കുളത്ത‌് ഇത്തരത്തിൽ കെട്ടിടത്തിൽ എസിപി ബോർഡ് സ്ഥാപിക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന‌് കെഎസ‌്ഇബി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
 തുടർന്ന‌് അനധികൃത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട‌്.
 ദുരന്തങ്ങൾക്ക‌് ഇടയാക്കുന്ന അനധികൃത നിർമാണ പ്രവൃത്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കെഎസ‌്ഇബി എക‌്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിട്ടുണ്ട‌്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top