07 December Tuesday

പുസ്‌തകവും റെഡി

സ്വന്തം ലേഖികUpdated: Monday Oct 18, 2021
 
കോഴിക്കോട്
ജില്ലയിലെ ഒന്ന്‌ മുതൽ പത്ത്‌വരെ ക്ലാസുകളിലേക്കുള്ള  പാഠപുസ്‌തക വിതരണം പൂർത്തിയായി. നിലവിലെ അധ്യയന വർഷത്തേക്കുള്ള  രണ്ട്‌, മൂന്ന്‌ വാള്യങ്ങളിലായി 20,82,493 പുസ്‌തകങ്ങളാണ്‌ വടകര ടെക്‌സ്‌റ്റ്‌ ബുക് ഡിപ്പോയിൽനിന്ന്‌  365 സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ എത്തിയത്‌. സൊസൈറ്റികളിൽനിന്ന്‌ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകൾക്ക്‌ പുസ്‌തകങ്ങൾ കൈപ്പറ്റാം. അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലേക്കുള്ള പുസ്‌തക വിതരണം പുരോഗമിക്കുന്നു. 
ഒന്നാം വാള്യം–22 ലക്ഷം-, രണ്ടാം വാള്യം –-18,76,322, മൂന്നാം വാള്യം 2,06,171 എന്നിങ്ങനെയാണ്‌ വിതരണം ചെയ്‌തതെന്ന്‌  വടകര ടെസ്‌റ്റ്‌ ബുക്‌  ഡിപ്പോ സൂപ്പർവൈസർ സുനിൽ കുമാർ പറഞ്ഞു. വടകര വിദ്യാഭ്യാസ ജില്ലയിൽ വിതരണം ചെയ്യാനുള്ള   ബുക്കുകൾ തിങ്കളാഴ്‌ചയോടെ സൊസൈറ്റികളിൽ എത്തിക്കും.  ഒന്ന്‌ മുതൽ എട്ട്‌വരെയുള്ള വിദ്യാർഥികൾക്ക്‌ പുസ്‌തകം സൗജന്യമാണ്‌‌. 
കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും  മാർച്ച്‌ 13നാണ്‌ ജില്ലയിൽ പുസ്‌തക വിതരണം ആരംഭിച്ചത്‌.   മെയ്‌ അവസാനത്തോടെ ഒന്നാം വാള്യത്തിന്റെ വിതരണം പൂർത്തിയായി. രണ്ടാം വാള്യത്തിന്റെ വിതരണം ജൂലൈയിൽ ആരംഭിച്ചു. സെപ്‌തംബർ പകുതിയോടെ പൂർത്തിയായി. തുടർന്നാണ്‌ മൂന്നാം വാള്യം സൊസൈറ്റികളിൽ എത്തിത്തുടങ്ങിയത്‌.ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിൽ  ഇരുപതോളം സ്‌ത്രീകൾ വിതരണത്തിന്‌ നേതൃത്വം നൽകി. എറണാകുളം കാക്കനാട്ടെ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻ സൊസൈറ്റിയാണ്‌ പുസ്‌തകങ്ങൾ അച്ചടിച്ചെത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top