27 October Wednesday

പാഴ്‌വസ്‌തുക്കൾക്ക്‌ 
പുതുജീവൻ നൽകി ഷിബു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

പ്ലാസ്‌റ്റിക്‌ കുപ്പികളിൽ തീർത്ത കരകൗശലവസ്‌തുക്കളുമായി 
പി കെ ഷിബു

താമരശേരി

പാഴ്‌വസ്‌തുക്കളിൽനിന്ന്‌ കരകൗശല ഉൽപ്പന്നങ്ങൾ നിർമിച്ച്‌ താരമാവുകയാണ്‌ താമരശേരി ചെമ്പ്രകല്ലിടുക്കിൽ പി കെ ഷിബു. തയ്യൽക്കാരനിൽനിന്ന്‌ പുതുമകൾ തീർക്കുന്ന കലാകാരനിലേക്കുള്ള ഷിബുവിന്റെ മാറ്റം നാടിന്‌ നൽകിയത്‌ നിരവധി കലാരൂപങ്ങളാണ്‌. മരുമകൻ അജയ്‌ രാജിന്റെ ഒഴിഞ്ഞ പെയിന്റിങ്‌ പാത്രങ്ങളിൽ ചിത്രം വരച്ചായിരുന്നു തുടക്കം. പിന്നീട്‌ ഒഴിഞ്ഞ കുപ്പികൾ, പാത്രങ്ങൾ എന്നിവയിലെല്ലാം ഉൽപ്പന്നങ്ങൾ തീർത്തു. കുപ്പികളിൽ തീർത്ത വയലിൻ, കുത്തബ്‌മിനാറും ഗ്രാമഫോണും വീണയും ഓർഗണും തൂക്കുവിളക്കും നിലവിളക്കും ഉൾപ്പെടെ അമ്പതോളം കലാരൂപങ്ങൾ ഇതിനകം തീർത്തു. മുപ്പതോളം നിലവിളക്കുകൾ നിർമിച്ചിട്ടുണ്ട്‌. 
   യുട്യൂബറായും തിളങ്ങുന്ന ഈ അവിവാഹിതൻ തന്റെ കലാരൂപങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ നിരവധി ഫോളോവേഴ്‌സിനെ സൃഷ്ടിച്ചിട്ടുണ്ട്‌. ഇപ്പോൾ  ഈഫൽ ടവറിന്റെ മാതൃകയുടെ പണിപ്പുരയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top