21 October Thursday
മന്ത്രി സന്ദർശിച്ചു

പുല്ലാഞ്ഞിമേട്‌ റോഡ്‌ നവീകരണം വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
താമരശേരി
ദേശീയപാതയിലെ നവീകരണ പ്രവൃത്തി സ്ഥലം സന്ദർശിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി. ദേശീയപാത 766ലെ പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവൃത്തിയാണ്‌ വെള്ളിയാഴ്ച വൈകിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തിയത്‌.  പുല്ലാഞ്ഞിമേട് വളവ് കുണ്ടുംകുഴിയുമായി വാഹനയാത്ര പ്രയാസത്തിലായിട്ട്‌ നാളേറെയായി. മഴക്കാലം എത്തുന്നതോടെ അപകടക്കുരുക്കാവുന്ന  ഇവിടെ നിരവധി ബൈക്ക്‌ യാത്രക്കാർക്ക്‌ വീണ് പരിക്കേറ്റിരുന്നു. നവീകരണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞ മന്ത്രി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ കരാർ ഏറ്റെടുത്ത കൺസ്ട്രക്‌ഷൻസ് കമ്പനി പ്രതിനിധികൾക്കും, മേൽനോട്ടം വഹിക്കുന്ന പിഡബ്ല്യുഡി എൻഎച്ച് വിഭാഗം ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
ദേശീയപാത കൊടുവള്ളി മുതൽ അടിവാരം വരെയുള്ള ടാറിങ്‌   ആരംഭിച്ചിരുന്നെങ്കിലും ഇവിടെ കട്ട വിരിക്കുന്നതിനാൽ പ്രവൃത്തി വൈകി.  ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രിക്ക്‌ പരാതി നൽകിയതോടെയാണ്‌  പ്രവൃത്തികൾ വേഗത്തിൽ ആരംഭിച്ചത്‌. മണ്ണിൽകടവ് മുതൽ അടിവാരം വരെയുള്ള ഉപരിതലം മിനുക്കലിനായി 33 കോടിയിൽ ഉൾപ്പെടുന്നതാണ് ഈ പദ്ധതി.  പുല്ലാഞ്ഞിമേട്‌ ഡ്രെയ്‌നേജ്, കൾവർട്ട് ഉൾപ്പെടെ കട്ട വിരിക്കൽ, ഈങ്ങാപ്പുഴയിലെ വെള്ളക്കെട്ടിന്‌ പരിഹാരമായി റോഡ്‌ ഉയർത്തൽ എന്നിവയും പദ്ധതിൽ ഉൾപ്പെടും. 
പിഡബ്ല്യുഡി എൻഎച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ പി കെ ജമാൽ മുഹമ്മദ്, അസി എക്‌സിക്യൂട്ടീവ് എൻജിനിയർ പി റെനി മാത്യു,  എൻഎച്ച് കൊടുവള്ളി സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ കെ ഷമേജ്, അസി എൻജിനിയർ ഹൃദ്യ, ഓവർസിയർ രജീഷ്,  കൺസ്ട്രക്‌ഷൻ കമ്പനി പ്രതിനിധി ജിതിൻ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top