31 July Saturday
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന

ഗവ. കരാറുകാര്‍ നില്‍പ്പു സമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ മാനാഞ്ചിറ പൊതുമരാമത്ത്‌ വകുപ്പ് സൂപ്രണ്ടിങ്‌ എൻജിനിയറുടെ 
ഓഫീസിനു മുന്നില്‍ നടത്തിയ നില്‍പ്പു സമരം

കോഴിക്കോട് 
നിർമാണ സാമഗ്രികളുടെ വിലവർധനയിൽ  പ്രതിഷേധിച്ച് ഗവ. കരാറുകാർ  പൊതുമരാമത്ത്,  വാട്ടർ അതോറിറ്റി  ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കലക്ടറേറ്റ്‌   എന്നിവയ്ക്കു മുന്നിൽ നിൽപ്പു സമരം നടത്തി.    കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ  കോവിഡ് ചട്ടം പാലിച്ചായിരുന്നു സമരം. 
സിമന്റ്, കമ്പി, ടാർ, പിവിസി പൈപ്പ്,  ഇലക്ട്രിക് മെറ്റീരിയൽസ്, ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾ  എന്നിവയുടെ  വിലവർധന നിയന്ത്രിക്കുക, പുതുക്കിയ ഡിഎസ്ആർ പ്രാബല്യത്തിലാക്കുക, കോവിഡ് കാരണം പൂർത്തിയാക്കാൻ വൈകിയ പദ്ധതികളുടെ കാലാവധി നീട്ടുക, ടാറിന്റെ മാർക്കറ്റ് വില അനുവദിക്കുക, സിഎംഎൽആർആർപി പ്രവൃത്തികളുടെ ഫണ്ട്‌ അനുവദിക്കുക, ഇലക്ട്രിക് കരാർ പ്രവൃത്തികൾക്കുള്ള കോമ്പോസിറ്റ് ടെണ്ടർ സമ്പ്രദായം ഒഴിവാക്കുക, കേരള വാട്ടർ അതോറിറ്റി ഗ്ലോബൽ ടെണ്ടർ ഒഴിവാക്കുക, വാട്ടർ അതോറിറ്റിയിൽ  ബിഡിഎസ് സമ്പ്രദായം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സമരത്തിന്‌  സംസ്ഥാന സെക്രട്ടറി  പി  മോഹൻദാസ്, ജില്ലാ പ്രസിഡന്റ് പി സുരേന്ദ്രൻ, സെക്രട്ടറി  കെ സഹദേവൻ, പി വി  ജലീലുദ്ദീൻ, പി  ദീപേഷ്, ടി  മധു, ടി പി കുഞ്ഞാലി, പി  പ്രശാന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top